നന്തിയിൽ റെയിൽവേ അടിപ്പാത അനുവദിക്കണം: വ്യാപാരികൾ പ്രതിഷേധ സായാഹ്നം നടത്തി
നന്തിയിൽ റെയിൽവേ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ സായാഹ്നം നടത്തി. ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുവാൻ നന്തിയിൽ റെയിൽവേ അടിപ്പാത അത്യാവശ്യമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ സായാഹ്ന ധർണ്ണ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ സംസാരിച്ചു. അടിപ്പാത സമരം വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് സമരത്തിൽ അവശ്യമുയർന്നു. യൂണിറ്റ് സെക്രട്ടറി സനീർ വില്ലങ്കണ്ടി സ്വാഗതവും ട്രഷറർ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
