KOYILANDY DIARY

The Perfect News Portal

റെയിൽവെ സ്റ്റേഷൻ തൊഴിലാളികളെ ആദരിച്ചു. ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ റെയില്‍വേ ഡവലപ്പ്‌മെൻ്റ് കൗണ്‍സില്‍ കോഴിക്കോടി ന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ ഒപ്പു ശേഖരണവും തൊഴിലാളികളെ ആദരിക്കലും നടന്നു. സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
റെയിൽവെ സ്റ്റേഷൻ റോഡ് പരിസരത്തു നടത്തിയ ചടങ്ങിൽ സ്റ്റേഷനിലെ ശുചീകരണ, പാർസൽ തൊഴിലാളികളെ മന്ത്രി ആദരിച്ചു. ജനകീയ ഒപ്പ് ശേഖണം മുനിസിപ്പൽ കൗൺസിലർ വി പി ഇബ്രാഹിം കുട്ടി ആദ്യ ഒപ്പ് വെച്ച് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ മാർഡാക്ക് പ്രസിഡണ്ട് എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.
 
Advertisements
അന്യ സംസ്ഥാനങ്ങളിലേക്ക്  നിരവധി പേര്‍ യാത്രചെയ്യുന്ന കൊയിലാണ്ടി സ്‌റ്റേഷനില്‍ കുര്‍ള, കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി, ചെന്നൈ മംഗ്ലൂര്‍ വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി, മംഗളൂര്‍ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്,  കൊറോണ സമയത്ത് പിന്‍വലിച്ച ആഴ്ചകളില്‍ ഓടുന്ന നഗര്‍ കോവില്‍ ഗാന്ധിദാം എക്‌സ്പ്രസ്സ്, തിരുവനതപുരം വാരവല്‍ എക്‌സ്പ്രസ്സ്  മാംഗ്ലൂര്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസ്സ് കൊച്ചുവേളി എക്‌സ്പ്രസ്സ് എന്നിവ പുനഃസ്ഥാപിക്കുക. തൽക്കാൽ റിസർവേഷൻ ടിക്കറ്റ് സ്റ്റാഫിനെ നിയമിക്കുക  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നിവേദനം സമര്‍പ്പിക്കുന്നത്. 
ഒക്ടോബർ 10ന് മുമ്പായി ഒപ്പ് ശേഖരണം പൂർത്തിയാക്കും.  പൊതുജനങ്ങളും യാത്രക്കാരും ജന പ്രതിനിധികളും പങ്കാളികളാവും ചടങ്ങിൽ വാർഡ് കൌൺസിലർ എ ലളിത കൊയിലാണ്ടി പ്രസ്സ് ക്ലബ്‌ സെക്രട്ടറി എ സജീവ് കുമാർ, കെ കെ ഫാറൂഖ് കെ കെ നിയാസ്, സക്കരിയ പള്ളികണ്ടി, ശങ്കരൻ നടുവണ്ണൂർ, വിജയൻ കൊല്ലം കണ്ടി, സന്തോഷ്‌ പേരവച്ചേരി, എസ് അനീഷ എന്നിവർ സംസാരിച്ചു. മർഡാക് സെക്രെട്ടറി കെഎം സുരേഷ് ബാബു
സ്വാഗതവും എംകെ ഉമ്മർ നന്ദിയും പറഞ്ഞു.