KOYILANDY DIARY.COM

The Perfect News Portal

ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു

ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം. മരിച്ച ലോക്കോ പൈലറ്റിനുണ്ടായ മാനുഷിക പിഴവെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി ലോക്കോ പൈലറ്റ് സംഘടന രംഗത്തെത്തിയിട്ടുണ്ട്.

 

അപകട കാരണം മരിച്ച ലോക്കോ പൈലറ്റിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ലോക്കോ പൈലറ്റുമാരുടെ ആരോപണം. മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലായിരുന്നു. ഗുഡ്സ് ട്രെയിനിന് ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കാന്‍ രേഖാമൂലം അനുമതിയും നല്‍കിയിരുന്നു.

 

റാണിപത്രയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ആണ് ടിഎ 912 എന്ന രേഖാമൂലമുള്ള അധികാരം നല്‍കിയത്. സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ടിന് മുമ്പേ റെയില്‍വേ ബോര്‍ഡിന്റെ പ്രസ്താവന ബോധപൂര്‍വ്വമെന്നും ആരോപണം. അതേസമയം ട്രെയിനപകടം ഉണ്ടായ ബംഗാളിലെ ഫാന്‍സിഡെവ മേഖലയില്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

Advertisements
Share news