പൂക്കാട് റെയിൽവെ ഗേറ്റ് ബുധനാഴ്ച മുതൽ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു

കൊയിലാണ്ടി: പൂക്കാട് റെയിൽവെ ഗേറ്റ് ബുധനാഴ്ച മുതൽ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. 13 വരെയാണ് അടയ്ക്കുക. ഇതോടെ പൂക്കാട് നിന്നും തുവ്വപ്പാറ, ഗൾഫ് റോഡ്, മുക്കാടി റോഡ്, കാപ്പാടേക്കുള്ള യാത്രയും പ്രയാസമാവും. പൂക്കാട് അടിപ്പാത വഴി പോകുന്ന വാഹനങ്ങളും ഏറെ പ്രയാസം സൃഷ്ടിക്കും. പോകേണ്ടവർ തിരുവങ്ങൂർ വഴി പോകേണ്ടിവരും അല്ലെങ്കിൽ പൊയിൽക്കാവ് വഴി പോകണം.

ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇത് വഴി പോകുന്ന ബസ്സും തിരുവങ്ങൂർ വഴി പോകേണ്ടിവരും. ദേശീയ പാതയുടെ പ്രവർത്തി കാരണം പൂക്കാട് മുതൽ ദിവസവും ഗതാഗത കുരുക്കാണ്. റെയിൽവെ ഗേറ്റ് അടക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതിനാൽ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

