ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
.
ആദ്യ ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ രാഹുലിനെതിരായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിച്ചിരുന്നു.

ഇതിനെത്തുടർന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹർജിയില്‍ വാദം കേള്‍ക്കുന്നത്.
ഹർജിയില്‍ തീർപ്പാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്ന് വരെ നീട്ടിയിരുന്നു.

രാഹുൽ ബലാത്സംഗം ചെയ്‌തുവെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമടക്കമുള്ള യുവതിയുടെ പരാതിയിലാണ് ആദ്യകേസ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അതേസമയം രണ്ടാം ബലാത്സംഗക്കേസിൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരായ സർക്കാർ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും.




