പാർലമെന്‍റിൽ സുപ്രധാനമായ ബില്ലുകൾ വരുമ്പോൾ രാഹുൽ ഗാന്ധി വിദേശത്ത്; കോൺഗ്രസിൽ അതൃപ്തി
.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയിൽ കോൺഗ്രസിൽ പരക്കെ അതൃപ്തി. പാർലമെന്‍റിൽ സുപ്രധാനമായ ബില്ലുകൾ വരുന്ന സമയത്താണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര. രാഷ്ട്രീയ ഇടപെടൽ ആവശ്യമായ നിർണായക സമയങ്ങളിൽ വിദേശത്തേക്ക് ‘മുങ്ങുന്നത്’ പതിവാക്കിയ രാഹുലിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നത് ഇതാദ്യമാണ്.

വിബി ജി റാം ജി ബില്ലിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് എംപിമാർക്ക് 3 ദിവസത്തേക്ക് വിപ്പും നൽകിയിരുന്നു. വിമർശനവുമായി മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാനടക്കമുള്ളവർ രംഗത്തെത്തി. ജനങ്ങളുടെ വിഷയങ്ങൾ കൂടുതൽ ഏറ്റെടുക്കാൻ കോൺഗ്രസിന് കഴിയണമെന്ന് പൃഥ്വിരാജ് ചവാൻ പറഞ്ഞു.

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റി വിബി ജി റാം ജി എന്ന പേരില്‍ നിയമം കൊണ്ടുവരുന്നതിനെതിരെ ഏറ്റവും വലിയ പ്രതിഷേധം നടക്കുമ്പോഴാണ് രാഹുല്‍ വിദേശത്തേക്ക് പോയത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കേണ്ട ആളാണ് പ്രതിപക്ഷ നേതാവെന്ന ഉത്തരവാദിത്തം മറന്ന് ജര്‍മനിയിലേക്ക് പോയതും. ബില്‍ പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാര്‍ വ്യഗ്രത കാട്ടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഓരോ വോട്ടും നിര്‍ണായകമെന്നിരിക്കെ വോട്ടെടുപ്പിലും രാഹുല്‍ഗാന്ധി ഉണ്ടാകില്ലെന്നതും ഗൗരവതരമാണ്.

കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഇനിയുള്ള മൂന്ന് ദിവസവും സഭയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു നല്‍കിയ വിപ്പും അവരുടെ പ്രധാന നേതാവിന് ബാധകമല്ലെന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പാര്‍ലമെന്റിലെ നിര്‍ണായക സമയത്തുള്ള രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ കോണ്‍ഗ്രസിനകത്ത് തന്നെ അതൃപ്തി പുകയുന്നുണ്ട്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പൃഥ്്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്ത് വന്നിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സൗത്ത് ആഫ്രിക്ക, വോട്ടര്‍ അധികാര്‍ യാത്രക്ക് പിന്നാലെ മലേഷ്യ, 2023ല്‍ തെരഞ്ഞെടുപ്പിന് മുന്നേ ഉസ്ബസ്‌ക്കിസ്ഥാനിലേക്ക് ഇങ്ങനെ നീളുന്നുണ്ട് രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക സമയത്തെ നാടുവിടലുകള്‍.



