KOYILANDY DIARY.COM

The Perfect News Portal

വയനാട് പുനര്‍നിര്‍മാണം എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയുടെ പണം തട്ടി

വയനാട് പുനര്‍നിര്‍മാണം എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയുടെ പണം തട്ടിയെന്ന് എഫ് ഐ ആര്‍. രാഹുലിനെതിരായ എഫ് ഐ ആറിലാണ് ഗുരുതര പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. ഫെനി നൈനാൻ അതിജീവിതയുടെ പക്കല്‍ നിന്നും 5000 രൂപ വാങ്ങിയതായും എഫ് ഐ ആറില്‍ പറഞ്ഞു.

അതേസമയം, രാഹുലിനെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. ലൈംഗിക താൽപര്യത്തിനായി തന്നെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നൽകുകയും തന്നെ പ്രലോഭിപ്പിച്ച് സ്വകാര്യ സ്ഥലത്തേക്ക് രാഹുല്‍ വിളിച്ചുവരുത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് യുവതിയെ പീഡിപ്പിക്കുന്നത്. ബലം പ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകളുണ്ടാക്കുകയും വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. രാഹുൽ നടത്തിയത് ക്രൂരമായ ലൈംഗിക വേട്ടയെന്ന് എന്ന് എഫ് ഐ ആറില്‍ പറഞ്ഞു.

Advertisements
Share news