KOYILANDY DIARY.COM

The Perfect News Portal

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി. ഉജ്ജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി. ഉജ്ജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് വയനാട്ടിൽ എത്തുന്നത്. പ്രിയങ്ക ഗാന്ധിയോടൊപ്പം രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തി അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്.

തുടർന്ന് ‘സത്യമേവ ജയതേ’ യെന്ന പേരിൽ കൽപ്പറ്റയിൽ റോഡ് ഷോയിൽ പങ്കെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, കെ. മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു.

കൽപ്പറ്റ എസ്‌.കെ.എം.ജെ ഹൈസ്‌ക്കൂളിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡ്‌ ഷോയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുന്നത്. റോഡ്‌ ഷോയ്ക്ക് ശേഷം
സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പരിപാടിയും നടക്കും.

Advertisements

Share news