കാലാവസ്ഥ മോശമായതിനാൽ രാഹുലും പ്രിയങ്കയും വരുന്നില്ല

വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാലാവസ്ഥ മോശമായതിനാലാണ് വയനാട് യാത്ര മാറ്റിവെച്ചത് എന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 135 ആയി. ഇന്ത്യന്‍ എയര്‍ഫോഴ്സ്, കരസേന, എന്‍ഡിആര്‍എഫ്, കേരള ഫയര്‍ഫോഴ്സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഇന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദുരന്തമുണ്ടായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറച്ചു. പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ടുപോയ ഒരു പ്രദേശത്ത് സഹായം എത്തിക്കുക എന്നത് വെല്ലുവിളിയായിരുന്നു.

കൃത്യമായി നടത്തിയ ഏകോപനം ദുരന്ത മുഖത്ത് ഒറ്റപ്പെട്ടവരെ രക്ഷിച്ചു. എന്നാല്‍ പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തനത്തിന് വെല്ലുവിളിയാകുന്നത്. പ്രകൃതി ദുരന്തത്തിന് മുന്നില്‍ വിറങ്ങലിച്ച ദിനത്തിനാണ് രാജ്യം സാക്ഷിയായത്. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മലയോരഗ്രാമമാണ് മുണ്ടക്കൈ. ഉരുള്‍പൊട്ടലിന്റെ ആദ്യ സൂചനകള്‍ പുറത്തുവന്നത് പുലര്‍ച്ചെ 3 മണിയോടെയാണ്. ഉടനടി തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. നേവിയുടെ 50 അംഗ റിവര്‍ ക്രോസിങ് ടീമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഏഴിമല നാവിക അക്കാദമിയില്‍ നിന്നെത്തിയ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടായിരുന്നു. അതീവ ദുഷ്‌കരമായ മേഖലയില്‍ കുടുങ്ങിയവരെയും മൃതദേഹങ്ങളും വടംകെട്ടി സാഹസികമായാണ് സൈനികര്‍ കരയ്ക്കെത്തിച്ചത്.

.

കര- നാവിക സേനകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 325 ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ ദുരന്ത മുഖത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്‍ഡിആര്‍എപ് 60 അംഗ ടീം അംഗങ്ങളോടൊപ്പം ബാംഗ്ലൂരില്‍ നിന്നുള്ള വിഭാഗവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിവിധ സേനകള്‍ സജ്ജമാണ്. മുണ്ടക്കൈയിലേക്കുള്ള താത്കാലിക പാലം നിര്‍മ്മിക്കാന്‍ സൈന്യം തീരുമാനിച്ചു. എന്നാല്‍ ഇരുവഴിഞ്ഞപുഴയിലെ ഒഴുക്ക് തടസ്സമെന്ന് സൈന്യം അറിയിച്ചു. തുടര്‍ന്ന് തകര്‍ന്ന റോഡിന്റെ ഭാഗത്ത് റോപ്പ് വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
.
മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും വിന്യസിപ്പിക്കുമെന്ന് മന്ത്രി എം പി രാജേഷ് പറഞ്ഞു. ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
