KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവാവിന് ആർ. പി. എഫ് ഉദ്യോഗസ്ഥൻ്റെ കൈകളാൽ പുതുജീവൻ

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവാവിന് ആർ. പി. എഫ് ഉദ്യോഗസ്ഥൻ്റെ കൈകളാൽ പുതുജീവൻ. വടകര: റെയിൽവേ സ്റ്റേഷനിലെ ആർ. പി. എഫ് ഹെഡ്കോൺസ്റ്റബിൾ പിണറായി വൈഷ്ണവത്തിൽ വി. പി. മഹേഷാണ് ഗാന്ധിധാം – തിരുനെൽവേലി ഹംസഫർ എക്സ്പ്രസിൽ  ചാടിക്കയറാൻ ശ്രമിച്ച അനൂപ് ശങ്കറിനെ അപകടത്തിൽ നിന്നു രക്ഷിച്ചത്.

വടകരയിൽ സ്റ്റോപ്പ് ഇല്ലാത്ത ഈ ട്രെയിൻ, ഇന്നലെ മറ്റൊരു ട്രെയിൻ കടന്നു പോകാൻ നിർത്തിയിട്ട സമയത്ത് അതിൽ നിന്നിറങ്ങിയ അനൂപ് ശങ്കർ റെയിൽവേ ബുക്ക്സ്റ്റാളിൽ പോയി പുസ്തകം വാങ്ങി തിരിച്ചെത്തുമ്പോഴേക്കു ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. തുടർന്ന് ഇയാൾ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചതും തെന്നി വീഴുന്ന നിലയിലായി. ഇത് കണ്ട മഹേഷ് ഇയാളെ പിടിച്ചു വലിച്ചതും രണ്ടു പേരും പ്ലാറ്റ് ഫോമിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

സർവീസിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിണറായി തിക്കൽ വീട്ടിൽ നാരായണൻ നമ്പ്യാരുടെ മകനാണ് മഹേഷ്. 22 വർഷമായി ഇദ്ദേഹം ആർ. പി. എഫി ൽ ജോലി ചെയ്യുന്നു.

Advertisements
Share news