തിരുവനന്തപുരം വിമാനത്താവളത്തിന് ക്യുസിഎഫ്ഐ ദേശീയ പുരസ്കാരം

ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷണൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പു വരുതുന്നതിനൊപ്പം സുസ്ഥിര വികസന പദ്ധതികളും പരിഗണിച്ചാണ് പുരസ്കാരം. ഛത്തീസ്ഗഡിലെ ഭില്ലായിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.
