”ഖാഇദേ മില്ലത്ത് സാംസ്കാരിക കേന്ദ്രം” മുസ്ലിം ലീഗ് അഖിലേന്ത്യ ഓഫീസിൻ്റെ ഫണ്ട് സമാഹരണം ആരംഭിച്ചു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ കമ്മിറ്റി ഓഫീസായ ഡൽഹിയിൽ നിർമിക്കുന്ന
ഖാഇദേ മില്ലത്ത് സാംസ്കാരിക കേന്ദ്രം നിർമാണ ഫണ്ട് സമാഹരണ ക്യാമ്പയിൻ ആരംഭിച്ചു. ചേമഞ്ചേരി പഞ്ചായത്ത് കണ്ണൻ കടവ് ശാഖയിൽ നടന്ന ഫണ്ട് ഉദ്ഘാടനം ശാഖ സെക്രട്ടറി അസീസ് തെക്കെയിലിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് മണ്ഡലം ലീഗ് സെക്രട്ടറി മൊയ്ദീൻകോയ MP നിർവഹിച്ചു.

പ്രസിഡണ്ട് ഇമ്പിച്ചി അഹമ്മദ് Pk അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആലിക്കോയ സംസാരിച്ചു. ചടങ്ങിൽ ശാഖ സെക്രട്ടറി അസീസ് ടി. സ്വാഗതവും ശാഖ ട്രഷറർ ഷാനവാസ് നന്ദിയും പറഞ്ഞു.
