KOYILANDY DIARY.COM

The Perfect News Portal

ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു

കൊയിലാണ്ടി: ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. “വെളിച്ചത്തിൻ്റെ പൊരുൾ തേടി” എന്ന പ്രമേയത്തിൽ പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവലിൻ്റെ മൂന്നാം എഡിഷൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു.
ജൂലായ് 04 മുതൽ ഓഗസ്റ്റ് 04 വരെ നീണ്ടുനിൽക്കുന്ന അന്നബഅ് ഖുർആൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളിൽ പഠനം നടത്തുന്ന ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ദ്വിദിന ഖുർആൻ പഠന ക്യാമ്പ്, വിവിധ കാമ്പസുകളിലെ പ്രൊഫഷണൽ വിദ്യാർത്ഥികൾ സംബദ്ധിക്കുന്ന ലിബറോ സ്റ്റുഡൻ്റ്സ് സമ്മിറ്റ്, ഖുർആൻ പാരായണ നിയമ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥം മുഖദ്ദിമതുൽ ജസരിയ്യയുടെ അഖില കേരള ആശയ മനഃപാഠ മത്സരം, ഖുർആൻ മെഗാ ക്വിസ്, ഖുർആൻ സൗഹൃദ സംഗമം, ഖുർആൻ വിസ്മയം, മത്സ്യത്തൊഴിലാളി സംഗമം, ദൗറത്തുൽ ഖുർആൻ, ഖുർആൻ പ്രഭാഷണം തുടങ്ങിയവ നടക്കും. പ്രഖ്യാപന സംഗമത്തിൽ മർകസ് സി.എ.ഒ വി എം അബ്ദുറഷീദ് സഖാഫി, ഇ.കെ ശിഹാബുദ്ദീൻ സഖാഫി എളേറ്റിൽ, ശുഹൈബ് സഖാഫി ഒഴുകൂർ, ഇർഷാദ് സൈനി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Share news