പുരന്ദര ദാസർ പുരസ്കാരം ജയശ്രീ രാജീവന് സമർപ്പിച്ചു.

കൊയിലാണ്ടി: മലരി കലാമന്ദിരം കൊയിലാണ്ടി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നൽകിവരുന്ന പുരന്ദര ദാസർ പുരസ്കാരം സംഗീതജ്ഞ ജയശ്രീ രാജീവിന് സമർപ്പിച്ചു. ആകാശവാണി ബി ഗ്രേഡ് ഗായികയായ ജയശ്രീ മികച്ച വയലിൻ വാദികയും നർത്തകിയുമാണ്. കൃഷിയിലും സംഗീതത്തിലും ഇരട്ട മാസ്റ്റർ ഡിഗ്രി നേടിയിട്ടുള്ള ഇവർ കാസർഗോഡ് സി.പി.സി.ആർ.ഐ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഉദ്യോഗസ്ഥയാണ്.
.

.
കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പാലക്കാട് പ്രേംരാജ് പുരസ്കാര സമർപ്പണം നിർവഹിച്ചു. വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുരളി നടേരി, ചന്ദ്രൻ കാർത്തിക, അശ്വിൻ പി പ്രേം എന്നിവർ സംസാരിച്ചു. തുടർന്ന് മലരി വിദ്യാർഥികളുടെ വിവിധങ്ങളായ സംഗീത പരിപാടികൾ അരങ്ങേറി.
