പുറക്കൽ പാറക്കാട് ഗവ. എൽ പി സ്കൂളിൽ മലയാള മനോരമ വായനക്കളരി പദ്ധതിക്ക് തുടക്കം

മൂടാടി: പുറക്കൽ പാറക്കാട് ഗവ. എൽ പി സ്കൂളിൽ മലയാള മനോരമ വായനക്കളരി പദ്ധതിക്ക് തുടക്കം. ഹിൽബസാർ ലീഡർ കൾച്ചറൽ ചാരിറ്റി സെൻറർ പ്രസിഡണ്ട് ടി എൻ എസ് ബാബു സ്കൂൾ ലീഡർ ആയിഷ ഷദയ്ക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുധ ഊരാളുങ്കൽ സ്വാഗതം പറഞ്ഞു.

എസ് എം സി ചെയർമാൻ എ ടി രവി, എസ്.എസ്.ജി ചെയർമാൻ ചേനോത്ത് രാജൻ, എം പി ടി എ പ്രസിഡണ്ട് രജിത, മനോരമ പ്രതിനിധി സുരേഷ്, സീനിയർ അസിസ്റ്റൻറ് റിനു, സ്റ്റാഫ് സെക്രട്ടറി ബബിത എന്നിവർ സംസാരിച്ചു. അധ്യാപികമാരായ ശൈലു, അനു, പ്രസീദ, ഷംസീറ സൈദ, തടത്തിൽ മുഹമ്മദ്, രാമകൃഷ്ണൻ കിഴക്കയിൽ, എൻ സുർജിത്ത്, രമ്യ, സമീര സുജേഷ്, എം എം വിനോദൻ, ജി കെ ബാബു, കെ ടി വേലായുധൻ, ഷാജു കെ.എം, മുകുന്ദൻ ചന്ദ്രകാന്തം, ഗോപിനാഥ് പി.കെ, ദീപ, ഫായിസ്, സുധീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
