KOYILANDY DIARY.COM

The Perfect News Portal

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാർ; മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തിൻറെ സംഘടിത മുന്നേറ്റത്തെയും അതിൻറെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിൻറെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. അവയെ പ്രതിരോധിച്ച് കൂടുതൽ കരുത്താർജജിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പോസ്റ്റ് ചുവടെ 

ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന് 77 വയസ്സ് പൂർത്തിയാവുകയാണ്. തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ സിപി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിർഭരമായ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

Advertisements

 

പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിൻറെ സമാപനമാണിന്ന്. തൊഴിലാളി വർഗ്ഗത്തിൻറെ സംഘടിത മുന്നേറ്റത്തെയും അതിൻറെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിൻറെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. അത്തരം ആക്രമണങ്ങളെയും അടിച്ചമർത്തലുകളെയും പ്രതിരോധിക്കുകയും അതിജീവിക്കുകയും കൂടുതൽ കരുത്താർജിക്കുകയും ചെയ്ത പ്രസ്‌ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം.

 

അതിനെ ഇന്നും കടന്നാക്രമിച്ചു തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വ്യത്യസ്ത തലങ്ങളിൽ നിന്നുമുണ്ടാകുന്നത്. ഇത്തരം കടന്നാക്രമങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാർ സമരത്തിൻറെ ആവേശകരമായ ഓർമ്മകൾ.

Share news