KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

.

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ പറയുന്നു. ഫോൺ കണ്ടെത്താതെ അതിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ല. മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ആണ്.

 

കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായി. തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി അപ്പീലിൽ പറയുന്നു.

Advertisements

 

കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, അഞ്ചും ആറും പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവരും വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ അപ്പീല്‍ അടുത്ത മാസം കോടതി പരിഗണിക്കുന്നുണ്ട്. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ 6 പ്രതികള്‍ക്ക് 20 വര്‍ഷം തടവും പി‍ഴയുമാണ് ക‍ഴിഞ്ഞ ഡിസംബര്‍ 12 ന് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

 

Share news