പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: കോൺഗ്രസ്സിൻ്റെ തലമുതിർന്ന അംഗവും വിമുക്ത ഭടനുമായ വിയ്യൂർ പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ 89 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി അനുശോചിച്ചു. വിയ്യൂർ വി.പി. രാജൻ കലാ സാംസക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ഷീബ അരിക്കൽ ആദ്യക്ഷത വഹിച്ചു. നടേരി ഭാസ്ക്കരൻ, പി.ടി. ഉമേഷ്, ഒ.കെ. ബാലൻ, അഡ്വ: പി.ടി. ഉമേന്ദ്രൻ, ഗീത ടീച്ചർ, പി.ടി. ശ്രീജിത്ത്, ലിജിന സനൂജ്, മഞ്ജുള , ബിനു വി.വി. എന്നിവർ സംസാരിച്ചു.
