പു.ക.സ കൊയിലാണ്ടി ” ആർട് ഈവ് ” പ്രതിരോധ സംഗമം സംഘടിപ്പിച്ചു
പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി ടൗൺ കമ്മിറ്റി ” ആർട് ഈവ് ” പ്രതിരോധ സംഗമം സംഘടിപ്പിച്ചു. സമകാലീന സാംസ്കാരിക ഭാരതമറിയേണ്ട ചോദ്യങ്ങളുയർത്തി പ്രൊഫ: എം സി അബ്ദുൽ നാസർ പ്രഭാഷണം നടത്തി. വർത്തമാനകാലത്ത് രാജ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷങ്ങളിൽ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.
ഗിറ്റാറിസ്റ്റ് നിസാർ മാസ്റ്റർ ഒരുക്കിയ മന്നാഡെ സ്പെഷൻ മ്യൂസിക് ഈവിൽ മുഹമ്മദ് കോയ പാലത്ത്, കിഷോർ മുചുകുന്ന് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അജിത് കുമാർ (തബല), ദിലീഷ് തിരുവങ്ങുർ (കീ ബോർഡ്), അതുൽ എളാട്ടേരി, നിസാർ മാസ്റ്റർ (ഗിറ്റാർ) എന്നിവർ പിന്നണിയിൽ അണിനിരന്ന മ്യൂസിക്കൽ ഈവ് പരിപാടിയുടെ മുഖ്യ ആകർഷണമായി.
കവയിത്രി ഷൈനി കൃഷ്ണ, വൃന്ദ എന്നിവർ തയ്യാറാക്കിയ കവിത അവതരിപ്പിച്ചു. ആർക്കും വരയ്ക്കാം എന്ന ആർട് കോർണർ പരിപാടിയിലൂടെ വരച്ച ചിത്രങ്ങൾ പ്രത്യേക കൗതുക മുണർത്തി. ചിത്രകാരി വിഷ്ണു പ്രിയ വരച്ച പെയിന്റിംഗ് മുഖ്യാതിഥിക്ക് ഉപഹാരമായി നൽകി.
ചടങ്ങിൽ പുകസ ടൗൺ കമ്മിറ്റി പ്രസിഡണ്ട് ദീപ ടീച്ചർ അധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, പുകസ മേഖല കമ്മിറ്റി സെക്രട്ടറി അശ്വിനിദേവ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ പുകസ കൊയിലാണ്ടി ടൗൺ കമ്മിറ്റി സെക്രട്ടറി ഡോ. ലാൽ രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് എം.എം. ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
