കെ.വി സജയ്-ക്കെതിരെയുള്ള സംഘപരിവാർ ഭീഷണിയിൽ പുകാസ പ്രതിഷേധിച്ചു
കൊയിലാണ്ടി: അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ. വി സജയ്-ക്കെതിരെയുള്ള സംഘപരിവാർ ഭീഷണിയിൽ പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് മണിയൂരിൽ സെമിനാർ കഴിഞ്ഞ പുറത്തിറങ്ങിയ സജയിയെ സംഘപരിവാർ സംഘം കായികമായി അക്രമിക്കുകയും വധിഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തിൽ പുകാസ മേഖലാ സെക്രട്ടറി മധു മാസ്റ്റർ, ഡോ. ലാൽ രഞ്ജിത്ത്, ദീപ ടീച്ചർ, അബൂബക്കർ, സിപി ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

ജനുവരി 30ന് “കേരളമെന്ന മാനവികത” മേഖലതല പരിപാടി കൊയിലാണ്ടയിൽവെച്ച് നടത്താൻ യോഗം തീരുമാനിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ കലാ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
