പുകസ കൊയിലാണ്ടി മേഖലാ സമ്മേളനം പൊയിൽക്കാവിൽ നടന്നു

കൊയിലാണ്ടി: പുകസ കൊയിലാണ്ടി മേഖലാ സമ്മേളനം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ ഭാരവാഹികളായി മധു കിഴക്കയിൽ (സെക്രട്ടറി), കെ ശ്രീനിവാസൻ (പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. മേഖലയിലെ 13 യൂണിറ്റുകളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. ഇ. കെ ഗോവിന്ദൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം പുകസ ജില്ലാ സെക്രട്ടറി ഡോ: യു ഹേമന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ കെ സത്യൻ അധ്യക്ഷതവഹിച്ചു.

സഹ ഭാരവാഹികളായി ആർകെ ദീപ, പി കെ വിജയകുമാർ, കെ.സി സുരേഷ് (വൈസ് പ്രസിഡൻ്റുമാർ), പ്രീത അരിക്കുളം, സി പി ആനന്ദൻ, എൻ പി അനീഷ് (ജോ: സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

