KOYILANDY DIARY.COM

The Perfect News Portal

വരയും – വർണ്ണവും, സംഗീതവുമായി പു.ക.സ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

ഗാന്ധി സമൃതിയിൽ.. കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വരയും – വർണ്ണവും, സംഗീതവുമായി നടന്ന സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്സ്റ്റാൻ്റിൽ വെച്ച് നടന്ന പരിപാടിയി്ൽ കെ ശ്രീനിവാസൻ അധ്യക്ഷനായി. സുനിൽ തിരുവങ്ങൂർ അവതരിപ്പിച്ച ഗാന്ധി സ്മൃതിയോടെയാണ് പരിപാടിക്ക് തുടക്കമായത്.
ശശി പൂക്കാടിൻ്റ ബാംസുരി വാദനത്തിന് മധു കുറുവങ്ങാട് തബലയിൽ അകമ്പടിയായി. നൗഷി അലി മൗത്ത് ഓർഗണിൽ വിവിധ പാട്ടുകൾ അവതരിപ്പിച്ചു. ബിനീഷ് മണിയൂർ മാപ്പിള രാമായണവും, നാടൻപാട്ടും അവതരിപ്പിച്ചു. മോഹനൻ നടുവത്തൂരും കാലടി സംസ്കൃത സർവ്വകലാശാല അധ്യാപകൻ പ്രൊ. ടി. നാരയണനും കവിതാലാപനം നടത്തി. വലിയ കാൻവാസിൽ നിരവധി ചിത്രകാരൻമാർ ചിത്രം വരച്ച് ഗാന്ധിജിയുടെ ഓർമ്മകൾ ഉണർത്തി.
നഗരസഭാ ചെയർപേഴ്സൺ കെപി സുധ, ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത് കുമാർ, പി വിശ്വൻ, മേലൂർ വാസുദേവൻ, കെ. ഭാസ്ക്കരൻ, റിഹാൻ റഷീദ് തുടങ്ങിയവർ സംസാരിച്ചു. ഡോക്യുമെൻ്ററി പ്രദർശനവും നടത്തി മേഖലാ സെക്രട്ടറി കെ മധു സ്വാഗതവും മേഖലാ വൈസ്പ്രസിഡണ്ട് ആർ കെ ദീപ നന്ദിയും  പറഞ്ഞു.
Share news