ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ

കൊയിലാണ്ടി നഗരത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടി പോലീസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നഗരസഭയിലെ 33-ാം വാർഡിലെ റെഡിഡൻ്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലുടെ നേതൃത്വത്തിൽ മാതൃക റെസിഡൻസ്, ഏകത റസിഡൻസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
.

.
കഴിഞ്ഞദിവസം പഴയ ചിത്ര ടാക്കീസ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് അറിഞ്ഞു പരിശോധനയ്ക്ക് എത്തിയ കൊയിലാണ്ടി പോലീസ് എസ്ഐയെയും പോലീസുകാരെയും മയക്കുമരുന്ന് സംഘം കയ്യേറ്റം ചെയ്യുകയും പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രദേശത്ത് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈ കൂട്ടായ്മയിൽ അണിചേർന്നു.
.

.
കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ, വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, മുൻസിപ്പൽ ജെ എച്ച് ഐ ലിജോ, മുൻ കൗൺസിലർ ഷീബ സതീഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ, ബാബുരാജ് കാരയിൽ, പ്രേമൻ ടി പി, ശശീന്ദ്രൻ പി കെ, മനാഫ് കെ, സന്തോഷ് കുമാർ പി വി, സുജിത്ത് ലാൽ കെ, മുരളീകൃഷ്ണൻ സാന്ദ്രം, സീമാ സതീശൻ, നിഷാ ആനന്ദ്, ഗീതാ ഭായ് പി വി, എ പി വിജയൻ, സദാനന്ദൻ പടിഞ്ഞാറേൽ, ജ്യോതി കൃഷ്ണൻ, ബിജു പി കെ എന്നിവർ നേതൃത്വം നൽകി വാർഡിലെ നിരവധി സ്ഥലങ്ങളിൽ ലഹരി വിരുദ്ധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
