പെയിൻ്റിംഗ് മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: ഐ.എൻ ടി.യു സി
കൊയിലാണ്ടി: പെയിൻ്റിംഗ് മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് ഐ.എൻ ടി.യു സി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐ.എൻ ടി.യു സി (എ.കെ.പി.സി) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനോജ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അഗം പി.കെ. പുരുഷോത്തമൻ, രജീഷ് വെങ്ങളത്ത് കണ്ടി എം.സി. മനോജ് എന്നിവർ സംസാരിച്ചു. പ്രസിഡണ്ടായി എം.സി മനോജിനേയും ജന: സെക്രട്ടറിയായി ശിവദാസ് കാട്ടിലെ പിടിക എന്നിവരെയും തിരഞ്ഞെടുത്തു.
