പ്രതിഷേധം ഫലം കണ്ടു; IFFK-യിൽ വിലക്കേർപ്പെടുത്തിയ കൂടുതൽ സിനിമകൾക്ക് പ്രദർശന അനുമതി നൽകി കേന്ദ്ര സർക്കാർ
.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരായി സിനിമകൾ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു പിന്നാലെ നിരോധിച്ച സിനിമകളുടെ പട്ടികയിൽ നിന്നും കൂടുതൽ സിനിമകൾക്ക് പ്രദർശന അനുമതി നൽകി കേന്ദ്രം.

പലസ്തീൻ 36 അടക്കം മൊത്തം 12 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി നൽകിയത്. പ്രദർശനാനുമതി നിഷേധിച്ചതിനെ തുടന്ന് വൻ തോതിലുള്ള വിമർശനമാണ് കേന്ദ്ര സർക്കാർ നേരിടുന്നത്. പ്രദർശനാനുമതി നിഷേധിച്ച ചിത്രങ്ങളുടെ പട്ടികയിലെ 9 ചിത്രങ്ങൾക്ക് ഇന്നലെ അനുമതി നൽകിയിരുന്നു. ഇന്ന് പുതുതായി 3 സിനിമകൾക്കാണ് പ്രദർശനാനുമതി നൽകിയത്.

വർഗീയതയ്ക്കും അധിനിവേശത്തിനുമെതിരായ സിനിമകളാണ് വിലക്കിയത് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. കേന്ദ്ര ഐ& ബി മന്ത്രാലയമാണ് സിനിമകൾ ഒഴിവാക്കാൻ നിർദേശിച്ചത്. സെൻസറിങ് എക്സംപ്ഷനൽ സെർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഒഴിവാക്കാനുള്ള നിർദ്ദേശം. ഇതിനതിരെ വലിയ പ്രതിഷേധമാണ് സിനിമ പ്രേമികൾക്കിടയിലുള്ളത്. നിരവധി ചലച്ചിത്ര ആസ്വാദകരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും വിലക്കിനെതിരെ രംഗത്ത് വന്നിരുന്നു.




