ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ എസ് ഡി പി ഐ രാജ്യവ്യാപകമായി കത്തിച്ച് പ്രതിഷേധിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നന്തിയിലും ഭേദഗതി ബിൽ കത്തിച്ച് പ്രധിഷേധിച്ചു. പ്രതിഷേധ പരിപാടി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് സകരിയ്യ എം കെ ഉദ്ഘാടനം ചെയ്തു.
.

.
വഖഫ് ഭേദഗതി ബിൽ 2024′ മനുഷ്യത്വ വിരുദ്ധവും, രാജ്യനന്മക്കെതിരും, വഖഫ് സ്വത്തുക്കൾ തകർക്കുകയെന്ന അജണ്ടയുടെ ഭാഗമായതിനാൽ എസ് ഡി പി ഐ ദേശ വ്യാപകമായി ബില്ലിനെ കത്തിച്ച് പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് പി കെ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി ഫിറോസ് എസ് കെ സ്വാഗതവും, വൈസ് പ്രസിഡന്റ് കബീർ കോട്ടക്കൽ നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി ഓർഗ്ഗനൈസിങ് റിഷാദ് യു വി, ജോ. സെക്രട്ടറിമാരായ ഷാഫി പയ്യോളി, സലീം പി വി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷംസുദ്ധീൻ കെ കെ ,എന്നിവർ നേതൃത്വം നൽകി.
