കൂത്തുപറമ്പ് എം.എൽ.എ കെ. പി. മോഹനനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ മേപ്പയൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

മേപ്പയ്യൂർ: കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നിഷാദ് പൊന്നംകണ്ടി അധ്യക്ഷനായി.

.
സംസ്ഥാന സമിതി അംഗം കെ. ലോഹ്യ, സുനിൽ ഓടയിൽ, ബി.ടി. സുധീഷ് കുമാർ, വി.പി. ഡാനിഷ്, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, പി. ബാലൻ, സുരേഷ് ഓടയിൽ, ടി.ഒ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പുതുശ്ശേരി ബാലകൃഷ്ണൻ, എൻ.കെ. ബാബു, പി കെ ശങ്കരൻ കെ കെ രവീന്ദ്രൻ കീപോട്ട് രാജു, പി. കെ. അഭിലാഷ്, വി. പി. രാജീവൻ, കെ. എം. പ്രമീഷ് എന്നിവർ നേതൃത്വം നൽകി.
