നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

.
നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. പ്രമേയം പാസായി. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്പെൻഷൻ.

പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അംഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
Advertisements

