വടകര MP ഷാഫി പറമ്പിലിനെ തെരുവിൽ തടഞ്ഞതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: വടകര MP ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തെരുവിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ UDF പ്രതിഷേധ പ്രകടനം നടത്തി. ജില്ല കോൺഗ്രസ്സ് സെക്രട്ടറി രാജേഷ് കിഴരിയൂർ ഉദ്ഘാടനം ചെയ്തു. ഇയ്യഞ്ചേരി അൻവർ മാസ്റ്റർ അദ്യക്ഷതവഹിച്ചു. മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, എ.അസ്സീസ്, എം. അഷറഫ്, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, വി.കെ. ശോഭന, പി.വി. നാണി, കെ.എം. സുമതി, രാമൻ ചെറുവക്കാട്ട്, ഷംനാസ് എന്നിവർ സംസാരിച്ചു.
