KOYILANDY DIARY.COM

The Perfect News Portal

വയോജന ഇൻഷൂറന്‍സ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം

കോഴിക്കോട്: 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് സിവിൽ സ്റ്റേഷന് മുമ്പിൽ വായമൂടി കെട്ടി ധർണ നടത്തി. പ്രകടനാനന്തരം ആരംഭിച്ച ധർണ്ണ പ്രമുഖ ഗാന്ധിയനും, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
.
.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ടി. ബാലകൃഷ്ണൻ, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ വൈസ് പ്രസിഡണ്ട് രാജപ്പൻ എസ് നായർ, സ്റ്റേറ്റ് സെക്രട്ടറി, കെ ഗോവിന്ദൻ കുട്ടി മാസ്റ്റർ, പൂക്കോട്ട് രാമചന്ദ്രൻ നായർ,സുരേഷ് കോവൂർ, ആൻറണി വിൽഫ്രഡ് എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ആർ.ഢി.ഒ എന്നിവർക്ക് കൈമാറി
Share news