ഇസ്രായേൽ ഭീകരതയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: “ഗസ മുതൽ ഖത്തർ വരെ ” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ഇസ്രായേൽ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ, വൈസ് പ്രസിഡണ്ട് കബീർ കോട്ടക്കൽ, സെക്രട്ടറി ഫിറോസ് എസ് കെ, മണ്ഡലം കമ്മിറ്റി അംഗം ഫൈസൽ കെ കെ, പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി, സെക്രട്ടറി ഷെഫീഖ്, കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സിറാജ്, സെക്രട്ടറി ഹർഷൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യൂസഫ്, സെക്രട്ടറി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
