KOYILANDY DIARY.COM

The Perfect News Portal

ആനി രാജയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

കൊയിലാണ്ടി: പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ പങ്കെടുത്ത സി പി ഐ ദേശീയ കൗൺസിൽ അംഗമായ ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ മൂടാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു.  പ്രതിഷേധയോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി, ലോക്കൽ സെക്രട്ടറി സന്തോഷ് കുന്നുമ്മൽ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. എ ടി വിനീഷ്, എം കെ വിശ്വൻ, കെ.എം ശോഭ, രാമചന്ദ്രൻ മോലിക്കര, കൊയിലോത്ത് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Share news