ടി കെ നാരായണനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി അനുസ്മരിച്ചു

കൊയിലാണ്ടി: ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റേയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും ആദ്യകാല നേതാക്കളിലൊരാളും ദീർഘകാലം ദേശാഭിമാനി പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകനുമായിരുന്ന ടി കെ നാരായണനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി അനുസ്മരിച്ചു. ബസ്റ്റാൻ്റ് പരിസരത്തെ യുഎ ഖാദർ പാർക്കിൽ വെച്ചു നടന പരിപാടിയിൽ കന്മന ശ്രീധരൻ അനുസ്മരണഭാഷണം നടത്തി. മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി.
.

.
മാധ്യമങ്ങളും സത്യാനന്തരകാലവും എന്ന വിഷയത്തിൽ ദേശാഭിമാനി ബ്യൂറോ ചീഫ് പി വി ജീജോ ടി കെ സ്മാരക പ്രഭാഷണം നടത്തി. പി വിശ്വൻ, കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും പ്രീത ബാബു നന്ദിയും പറഞ്ഞു.
