പ്രൊഫസര്‍ കെ. വി രാജഗോപാലൻ കിടാവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മേള പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന കെ. വി. രാജഗോപാലൻ കിടാവിനെ അനുസ്മരിച്ചു. അഡ്വ. കെ. ടി. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. താള മേളങ്ങൾക്കുപുറമെ സാഹിത്യം, സംഗീതം തുടങ്ങിയ നിരവധി വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന വ്യക്തി/eയിരുന്നു രാജഗോപാലൻ കിടാവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മധു കിഴക്കയിൽ അദ്ധ്യക്ഷതവഹിച്ചു.

മേള രംഗത്ത് നിരവധി പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മേള നിരൂപകനെന്ന നിലയിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തിയതായും അദ്ധേഹം പറഞ്ഞു. പ്രശസ്ത തായമ്പക കലാകാരനായ കലാമണ്ഡലം ഹരിഘോഷ് ‘ മേളത്തിന്റെ താളവഴികൾ’ എന്ന വിഷയത്തിൽ രാജഗോപാലൻ കിടാവ് സ്മാരക പ്രഭാഷണം നടത്തി. കേരളത്തിന് അനന്യവും അതുല്യവുമായ ഒരു മേളപാരമ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആ പാരമ്പര്യത്തിന് ഭംഗം വരുന്ന തരത്തിലുണ്ടാകുന്ന പുതിയ പരീക്ഷണങ്ങൾ ആശാസ്യമല്ലെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.

എ. സജീവ് കുമാർ, രാമദാസൻ, കെ. വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി. ആർ. രൺദീപ് സ്വാഗതവും. വി. ജി. അപർണ നന്ദിയും പറഞ്ഞു.
