KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ. ബിജോയ് എസ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല

തിരുവനന്തപുരം: പ്രൊഫ. ബിജോയ് എസ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകി. കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചുമതല നൽകിയത്. കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

തുടർന്ന് ബിജോയ് നന്ദന് ഗവർണർ ഏകപക്ഷീയമായി ചുമതല നൽകുകയായിരുന്നു. സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്. ഡോ. ​ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും. 

Share news