KOYILANDY DIARY.COM

The Perfect News Portal

പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന് തീവ്രവാദിയുടെ സ്വഭാവം; എമ്പുരാനെതിരെ വീണ്ടും ഓർഗനൈസർ

എമ്പുരാനെതിരെ വീണ്ടും ഓർഗനൈസർ. സിനിമയുടെ ആഖ്യാനം ഭിന്നിപ്പുണ്ടാക്കുന്നതെന്നു ആവർത്തിച്ച് ഓർഗനൈസർ. വർഗീയത വളർത്തുന്ന സിനിമയാണ് എമ്പുരാൻ. ഒരു വിഭാഗത്തിന് നേരെയുള്ള ഏകപക്ഷീയ ആക്രമണമാണ് സിനിമ കാണിക്കുന്നത്. തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് എമ്പുരാൻ എന്നും വിമർശനം.

സർക്കാർ വിരുദ്ധ വികാരം സിനിമ സൃഷ്ടിക്കുന്നു. ദേശീയ അന്വേഷണ ഏജൻസികളെ പൈശാചികമായി ചിത്രീകരിച്ചിരിക്കുന്നു. പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന് തീവ്രവാദിയുടെ സ്വഭാവമാണ് സിനിമയിൽ കാണിക്കുന്നത്. മയക്കുമരുന്ന് സംസ്കാരം സിനിമ വളർത്തുന്നു. ദേശീയ ചിഹ്നങ്ങളോടും സ്ഥാപനങ്ങളോടും അനാദരവ് കാണിക്കുന്ന സിനിമയാണ് എമ്പുരാൻ. ഇത്തരം സിനിമകളുടെ ഫണ്ടിംഗ് സംബന്ധിച്ച അന്വേഷണം ആവശ്യമാണ്.

 

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, ഉണ്ട, എന്നീ ചിത്രങ്ങളെയും ഓർഗനൈസറിൽ പരാമർശിച്ചിരിക്കുന്നു. മാവോയിസത്തെ മഹത്വവൽക്കരിക്കുന്ന സിനിമയാണ് ഉണ്ട. ഭീഷ്മപർവത്തിൽ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും ആർ എസ് എസ് വിമർശിക്കുന്നു. ഇത് ആദ്യമായല്ല എമ്പുരാനെതിരെ ആർ എസ് എസ് മുഖപത്രം വിമർശനം ഉയർത്തുന്നത്. ഇതിന് മുൻപും നിരവധി തവണ ചിത്രത്തിനെതിരെ ഓർഗനൈസർ വിമർശനം ഉന്നയിച്ചിരുന്നു.

Advertisements
Share news