KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: കൊച്ചിയില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: കൊച്ചിയില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയത്‌. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ സുരക്ഷക്കായി 2026 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇൻ്റലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയുടെ ഭാഗമായി ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും.

കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് കാെച്ചിയിലും തിരുവനന്തപുരത്തും വിപുലമായ പരിപാടികളാണ് ഉള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങും. 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് കോളേജ് ഗ്രൗണ്ടിലേക്ക് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ റോഡ് ഷോയിൽ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക.

Advertisements
Share news