KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ മുരളീധരന് രാഷ്ട്രപതിയുടെ സ്തുതർഹ്യ സേവനത്തിനുള്ള മെഡൽ

രാഷ്ട്രപതിയുടെ സ്തുതർഹ്യ സേവനത്തിനുള്ള മെഡലിന് കൊയിലാണ്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സികെ മുരളീധരൻ അർഹനായി. നീണ്ട 28 വർഷത്തെ സേവനകാലത്ത് നടത്തിയ മികച്ച രക്ഷാപ്രവർത്തനങ്ങൾ കണക്കാക്കിയാണ് മെഡലിന് അർഹനായത്. കടലുണ്ടി തീവണ്ടി അപകടം 2018, 2019 കാലത്തെ പ്രളയം, മിഠായി തെരുവിലെ വൻ തീപിടുത്തം, കക്കയം ഡാം തുറന്നു ഉണ്ടായ അപകടം എന്നിങ്ങനെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ മുരളീധരൻ പങ്കാളിയായിരുന്നു.

കോഴിക്കോട്, വെള്ളിമാടുകുന്ന്, പേരാമ്പ്ര, മാനന്തവാടി, പട്ടാമ്പി എന്നീ അഗ്നി രക്ഷാ നിലയങ്ങളിൽ വിവിധ കാലങ്ങളിൽ സേവനമനുഷ്ടിച്ചു. കഴിഞ്ഞ ജൂലായ് 31ന് ഉണ്ടായ കനത്ത മഴയിൽ ഉള്ള്യേരിയിൽ പുഴ വഴിമാറി ഒഴികയതിനാൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷപ്പെടുത്തിയത് പ്രശംസ പിടിച്ചുപറ്റി. കോഴിക്കോട് ചേവായൂർ സ്വദേശിയാണ്. കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥയായ ഷിബി ഭാര്യയും, വിദ്യാർത്ഥികളായ നന്ദന, നിരഞ്ജന എന്നിവർ മക്കളുമാണ്. 

Share news