KOYILANDY DIARY.COM

The Perfect News Portal

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ എത്തും

.

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ എത്തും. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി, നാളെ ശബരിമല ദർശനം നടത്തും. നാളെ രാവിലെ ഹെലിപാഡിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗമാണ് പമ്പയിലേക്ക് പോകുക. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന രാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

 

ശബരിമല ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന പ്രധാനമന്ത്രി, തുടര്‍ന്ന് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതായിരിക്കും. 23ന് രാവിലെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisements

 

തുടര്‍ന്ന് പാലാ സെൻ്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലും രാഷ്ട്രപതി പങ്കെടുക്കും. പിന്നീട് അന്നത്തെ ദിവസം കുമരകത്ത് താമസിക്കും. 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

Share news