ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തുലാം മാസ വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി
മൂടാടി: ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസ വാവുബലി നവംബർ 13 തിങ്കളാഴ്ച കാലത്ത് നാല് മണിമുതൽ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കർമ്മം. ബലി ദ്രവ്യങ്ങൾ ക്ഷേത്ര വഴിപാട് കൗണ്ടറിൽ രശീതി വഴി വാങ്ങാം.

പിതൃമോക്ഷത്തിനായി തിലഹോമം, സായൂജ്യപൂജ, പിതൃപൂജ, നെയ്യ് വിളക്ക്, കഠിന പായസം, അന്നദാനം എന്നിവ നടത്താം. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കുന്നാണെന്ന് എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.
