കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മുൻകരുതൽ കർശനമാക്കി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ്പ സംശയിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മുൻകരുതൽ കർശനമാക്കി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് അറിയുന്നു. ഇത് പ്രകാരം രോഗികളെ വാർഡിൽ സന്ദർശിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി.

മാസ്ക് ധരിച്ച് മാത്രമെ ആശുപത്രിയിൽ വരാൻ പാടുള്ളൂ. അനാവശ്യമയ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും, സംശയമുള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. വിനോദ് അറിയിച്ചു.

