പൊയിൽക്കാവ് ഹൈസ്കൂളിലെ 89- 90 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹൈസ്കൂളിലെ 89- 90 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത സിനിമാതാരം അപ്പുണ്ണി ശശി ഉദ്ഘാടനം ചെയ്തു. അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തൽ നാടകം അരങ്ങേറി. ശേഷം മെന്റലിസ്റ്റ് അരുൺ മൈൻഡ്ചാറ്റ് ഷോ അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
