മരുഭൂമിയിലെ ഇലകൾ എന്ന നാടകത്തിന്റെ പോസ്റ്റർ റിലീസിംഗ് നട
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ശതവാർഷികാഘോഷം “തിരുശത” ത്തിന്റെ സമാപനത്തിന്‍റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മരുഭൂമിയിലെ ഇലകൾ എന്ന നാടകത്തിന്റെ പോസ്റ്റർ റിലീസിംഗ് നടന്നു. സ്കൂളിൽ വെച്ച് നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസും നാടക പ്രവർത്തകനും സ്കൂൾ അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവും ചേർന്ന് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നളിനി സിസ്റ്റർ, നിർമല സി.പി, സ്കൂൾ മാനേജർ ടി.കെ. ജനാർദനൻ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ ഷെറീന. ടി.കെ, ഹെഡ്മിസ്ട്രസ് വിജിത കെ.കെ. പി.ടി.എ. പ്രസിഡന്റ് കെ.കെ. ഫാറൂഖ്, പൂർവ വിദ്യാർത്ഥി സമിതി ചെയർമാൻ ശിവദാസൻ വാഴയിൽ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സതീഷ്ബാബു .എ.പി. സ്റ്റാഫ് സെക്രട്ടറി ബൈജു സി, എന്നിവർ സംസാരിച്ചു.

നൗഷാദ് ഇബ്രാഹിം രചനയും സോമൻ പൂക്കാട് സംവിധാനവും നിർവ്വഹിക്കുന്ന നാടകത്തിൻ്റെ ദീപ സംവിധാനം കാശി പൂക്കാടും കല സുബേഷ് പത്മനാഭനും സംഗീത നിയന്ത്രണം രാജു കുളൂരുമാണ് നിര്‍വ്വഹിക്കുന്നത്.




