ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ എട്ടു മുതൽ 18 വരെയാണ് എക്സിബിഷൻ നടക്കുന്നത്. കോഴിക്കോട് ആർട്ട് ഗാലറിയിൽ നടന്ന പരിപാടിയിൽ എസ് പ്രദീപിന് പോസ്റ്റർ നൽകിക്കൊണ്ട് ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു.

മധു ബാലൻ ആമുഖഭാഷണവും, ഡോ. ലാൽ ലാൽ രഞ്ജിത്ത് ഉപഹാര സമർപ്പണവും നടത്തി. സുരേഷ് ഹെമ് ലിൻ, സജീവൻ ലോയൽ.
സഫീല പുനത്തിൽ, ജയശ്രീ, അനുശ്രീ എന്നിവർ സംസാരിച്ചു. ബാബു കൊളപ്പള്ളി നന്ദി രേഖപ്പെടുത്തി.

