പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ് കെ. കെ അധ്യക്ഷത വഹിച്ചു. കെ കെ ലിബിൻ, പടന്നയിൽ രത്നാകരൻ, കെ കെ സതീശൻ, ഒ. കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് റിലേഷൻഷിപ്പ് മാനേജർ ഐശ്വര്യ രാധാകൃഷ്ണൻ, കെ വി റീത്ത എന്നിവർ ക്ലാസെടുത്തു.
