റോഡുകളുടെ ശോചനീയാവസ്ഥ: ബസ്സ് ഉടമകളും, തൊഴിലാളികളും സമരത്തിലേക്ക്

കൊയിലാണ്ടി: റോഡുകളുടെ ശോചനീയാവസ്ഥ: ബസ്സ് ഉടമകളും, തൊഴിലാളികളും സമരത്തിലേക്ക്. കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയയുടെ അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തി കാരണം തകർന്ന റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ-ഓർഡിനേഷൻ കമ്മിറ്റിയോഗം പയ്യോളിയിൽ ചേർന്ന് പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്തു.

റോഡിൻ്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകൾ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി വടകര ബസ്സുകൾ പയ്യോളി വരെയാണ് ഉപ്പോൾ സർവീസ് നടത്തുന്നത്. സമരസമിതിയുടെ തീരുമാനപ്രകാരം ജില്ലാ കലക്ടർക്കും, എം.പി, എം.എൽ.എമാർക്ക് നിവേദനം നൽകാനും, പരിഹാരം കണ്ടില്ലെങ്കിൽ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ എ.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

യുണിയനുകൾക്ക്പി വേണ്ടി. ബിജു, (സി.ഐ.ടി.യു), അഡ്വ: നാരായണൻ നായർ, (എ.എൻ.ടി യു.സി), ശിവ പ്രകാശ് (ബി.എം.എസ്), പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റീവ് അസോസിയേഷനുവേണ്ടി. എ.പി. ഹരിദാസൻ, ഇ.സി. കുഞ്ഞമ്മദ്, ടി. കെ. ദാസൻ, മനോജ് കെ.കെ, അബ്ദുറഹിമാൻ പാറക്കൽ, സുശീൽ സംസാരിച്ചു.
