ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 7-ലെ പൂക്കാട് കലാലയം റോഡ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 7-ലെ പൂക്കാട് കലാലയം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്. വാർഡ് മെമ്പർ കെ സുധ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഷീല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സന്ധ്യ ഷിബു, അതുല്യ ബൈജു, യു കെ രാഘവൻ മാസ്റ്റർ, തിരുവങ്ങൂർ യൂ പി സ്കുൾ എച്ച് എം.എ ആർ ഷമീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സുനിത പടിഞ്ഞാറയിൽ സ്വാഗതവും ജിയാസ് നന്ദിയും പറഞ്ഞു.



