പൂക്കാട് കലാലയം സുവർണ്ണജൂബിലി സമാപന പരിപാടികൾ മാറ്റിവെച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണജൂബിലി സമാപന പരിപാടികൾ മാറ്റിവെച്ചു. ഓണക്കാലത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പുക്കാട് കലാലയത്തിന്റെ സുവർണ്ണജൂബിലി സമാപന പരിപാടികൾ വയനാട് വിലങ്ങാട് ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. ഡിസംബർ 26,27, 28 തിയ്യതികളിലായിരിക്കും ആഘോഷ പരിപാടികൾ നടക്കുക.

കലാലയം ഹാളിൽ ചേർന്ന പൊതു സമിതി അംഗങ്ങളും ജൂബിലി എക്സിക്യൂട്ടിവിന്റെയും യോഗങ്ങളിൽ ദുരന്തങ്ങളെ അവലോകനം ചെയ്ത് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചു.

യോഗത്തിൽ യു.കെ.രാഘവൻ, ശിവദാസ് കാരേളി, സുനിൽ തിരുവങ്ങുർ, സി.വി.ബാലകൃഷ്ണൻ, അഡ്വ. കെ.ടി. ശ്രീനിവാസൻ, കെ.പി. സത്യൻ, ശശി ചെറൂര്, ബാലൻ കുനിയിൽ, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
