പൂക്കാട് കാരോളി പുതിയോട്ടിൽ ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു
ചേമഞ്ചേരി: പൂക്കാട് കാരോളി പുതിയോട്ടിൽ ക്ഷേത്ര പ്രതിഷ്ഠാ ദിനാചരണവും തിറമഹോത്സവവും വൈവിധ്യമാർന്ന പരിപാടികളോടെയും അനുഷ്ഠാന കർമ്മങ്ങളോടെയും സമാപിച്ചു. ആഘോഷവരവു്, കെട്ടിയാട്ടങ്ങൾ, തിരുവാതിരക്കളി,ദേവനൃത്തം, അനുമോദന സദസ്സ് എന്നിവ നടന്നു.
.

.
സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കുടുംബാംഗം കൂടിയായ എഴുത്തുകാരി നവീന വിജയനെ ആദരിച്ചു. പ്രശസ്ത കോലധാരികൾ കെട്ടിയാടിയ തിറകൾ
ആസ്വാദകരുടെ മനം കവർന്നു. സുമേഷ് തിരുവങ്ങൂർ, അരുൺ ചേമഞ്ചേരി എന്നിവർ നേതൃത്വം നൽകി.



