KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം കളിയാട്ടത്തിന് ആവേശകരമായ തുടക്കം

കൊയിലാണ്ടി: പൂക്കാട് കലാലത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളായി നടക്കുന്ന കളി ആട്ടത്തിന് തുടക്കമായി. ബാലമനസ്സുകളിൽ ആവേശം പകർന്നുകൊണ്ട് പ്രശസ്ത നാടക സംവിധായകനും സ്കൂൾ ഓഫ് ഗ്രാമ തൃശൂർ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വെച്ച് ക്യാമ്പ് ഡയറക്ടർ മനോജ് നാരായണൻ ക്യാമ്പ് സംബന്ധിച്ച് വിശദീകരണം നടത്തി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ശിവദാസ് ചേമഞ്ചേരി, എ. അബൂബക്കർ, ഡോ. ഇ. ശ്രീജിത്ത്, കെ. ശ്രീനിവാസൻ, വി.വി. മോഹനൻ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ സല്ലാപം, നാടകോത്സവം വീടകയാത്ര, കളിപ്പന്തൽ അമ്മയൂട്ട്, കുട്ടികളുടെ നാടകാവതരണം എന്നിവയും വരും ദിവസങ്ങളിൽ നടക്കും. വൈകീട്ട് നടന്ന നാടകോത്സവത്തിൽ തിരുവങ്ങൂർ ഹൈസ്കൂൾ കളർ ബോക്സ് അവതരിപ്പിച്ച C/O പൊട്ടക്കുളം, തൃശൂർ ആറങ്ങോട്ടുകര കലാപാം ശാലയുടെ തളാപ്പ് എന്നീ നാടകങ്ങളും അരങ്ങേറി.
Share news